reltext

Chapter 12

1 കീശിന്റെ മകനായ ശൌലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാൎത്തിരുന്നപ്പോൾ സീക്ലാഗിൽ അവന്റെ അടുക്കൽ വന്നവർ ആവിതു - അവർ വീരന്മാരുടെ കൂട്ടത്തിൽ അവന്നു യുദ്ധത്തിൽ തുണചെയ്തു;

Original Hebrew

וְ/אֵ֗לֶּהו/א֗להוְ/אֵלֶּהו/אלהve./'E.lehand/ theseH9002H0428HC+Tm
הַ/בָּאִ֤יםה/בא֤יםהַ/בָּאִיםה/באיםha./ba.'Im[were] the/ [ones who] cameH9009H0935GHTd+Vqrmpa
אֶל\־אל\אֶל\־אל\'el-toH0413\H9014HR
דָּוִיד֙דויד֙דָּוִידדוידda.VidDavidH1732HNpm
לְ/צִ֣יקְלַ֔גל/צ֣יקל֔גלְ/צִיקְלַגל/ציקלגle./Tzi.ke.Lagto/ ZiklagH9005H6860HR+Npl
ע֣וֹדע֣ודעוֹדעודodstillH5750HAcmsa
עָצ֔וּרעצ֔ורעָצוּרעצור'a.Tzurkept backH6113HVqsmsa
מִ/פְּנֵ֖ימ/פנ֖ימִ/פְּנֵימ/פניmi./pe.Neifrom/ beforeH9006H6440GHR+Ncmpc
שָׁא֣וּלשא֣ולשָׁאוּלשאולsha.'UlSaulH7586GHNpm
בֶּן\־בן\בֶּן\־בן\ben-[the] son ofH1121A\H9014HNcmsc
קִ֑ישׁק֑ישקִישׁקישKishKishH7027GHNpm
וְ/הֵ֙מָּה֙ו/ה֙מה֙וְ/הֵמָּהו/המהve./He.mahand/ theyH9002H1992HC+Pp3mp
בַּ/גִּבּוֹרִ֔יםב/גבור֔יםבַּ/גִּבּוֹרִיםב/גבוריםba./gi.bo.Rim[were] among the/ warriorsH9003H1368HRd+Ncmpa
עֹזְרֵ֖יעזר֖יעֹזְרֵיעזרי'o.ze.Rei[who] helped ofH5826HVqrmpc
הַ/מִּלְחָמָֽה\׃ה/מלחמה\הַ/מִּלְחָמָֽה\׃ה/מלחמה\ha./mil.cha.Mahthe/ warH9009H4421\H9016HTd+Ncfsa

2 അവർ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്‌വാനും സമർത്ഥന്മാരുമായിരുന്നു:-- ബെന്യാമീന്യരായ ശൌലിന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ തലവനായ അഹീയേസെർ, യോവാശ്,

Original Hebrew

נֹ֣שְׁקֵינ֣שקינֹשְׁקֵינשקיNo.she.kei[they were] equipped ofH5401BHVqrmpc
קֶ֗שֶׁתק֗שתקֶשֶׁתקשתKe.shetbowH7198HNcfsa
מַיְמִינִ֤יםמימינ֤יםמַיְמִינִיםמימיניםmay.mi.Nimusing right [hand]H3231HVhrmpa
וּ/מַשְׂמִאלִים֙ו/משמאלים֙וּ/מַשְׂמִאלִיםו/משמאליםu./mas.mi.Limand/ using left [hand]H9002H8041HC+Vhrmpa
בָּֽ/אֲבָנִ֔יםב/אבנ֔יםבָּֽ/אֲבָנִיםב/אבניםba./'a.va.Nimwith <the>/ stonesH9003H0068GHRd+Ncfpa
וּ/בַ/חִצִּ֖יםו/ב/חצ֖יםוּ/בַ/חִצִּיםו/ב/חציםu./va./chi.Tzimand/ with <the>/ arrowsH9002H9003H2671HC+Rd+Ncmpa
בַּ/קָּ֑שֶׁתב/ק֑שתבַּ/קָּשֶׁתב/קשתba./Ka.shetwith the/ bowH9003H7198HRd+Ncfsa
מֵ/אֲחֵ֥ימ/אח֥ימֵ/אֲחֵימ/אחיme./'a.Cheisome of/ [the] relatives ofH9006H0251HHR+Ncmpc
שָׁא֖וּלשא֖ולשָׁאוּלשאולsha.'UlSaulH7586GHNpm
מִ/בִּנְיָמִֽן\׃מ/בנימן\מִ/בִּנְיָמִֽן\׃מ/בנימן\mi./bin.ya.Minfrom/ BenjaminH9006H1144G\H9016HR+Npm

3 ഗിബേയാത്യനായ ശെമായയുടെ പുത്രന്മാർ, അസ്മാവെത്തിന്റെ പുത്രന്മാർ യസീയേൽ, പേലെത്ത്, ബെരാഖാ, അനാഥോത്യൻ യേഹൂ.

Original Hebrew

הָ/רֹ֨אשׁה/ר֨אשהָ/רֹאשׁה/ראשha./Roshthe/ chiefH9009H7218HHTd+Ncmsa
אֲחִיעֶ֜זֶראחיע֜זראֲחִיעֶזֶראחיעזר'a.chi.'E.zerAhiezerH0295HHNpm
וְ/יוֹאָ֗שׁו/יוא֗שוְ/יוֹאָשׁו/יואשve./yo.'Ashand/ JoashH9002H3101LHC+Npm
בְּנֵי֙בני֙בְּנֵיבניbe.Nei[the] sons ofH1121AHNcmpc
הַ/שְּׁמָעָ֣הה/שמע֣ההַ/שְּׁמָעָהה/שמעהha./she.ma.'Ahthe/ ShemaahiteH9009H8094HTd+Ngmsa
הַ/גִּבְעָתִ֔יה/גבעת֔יהַ/גִּבְעָתִיה/גבעתיha./giv.'a.Tithe/ GibeathiteH9009H1395HTd+Ngmsa
וִ/יזִיאֵ֥לו/יזיא֥לוִ/יזִיאֵלו/יזיאלvi./zu.'eland/ JezielH9002H3149HC+Npm
וָ/פֶ֖לֶטו/פ֖לטוָ/פֶלֶטו/פלטva./Fe.letand/ PeletH9002H6404HHC+Npm
בְּנֵ֣יבנ֣יבְּנֵיבניbe.Nei[the] sons ofH1121AHNcmpc
עַזְמָ֑וֶתעזמ֑ותעַזְמָוֶתעזמות'az.Ma.vetAzmavethH5820IHNpm
וּ/בְרָכָ֕הו/ברכ֕הוּ/בְרָכָהו/ברכהu./ve.ra.Khahand/ BerachahH9002H1294GHC+Npm
וְ/יֵה֖וּאו/יה֖ואוְ/יֵהוּאו/יהואve./ye.Hu'and/ JehuH9002H3058KHC+Npm
הָ/עֲנְּתֹתִֽי\׃ה/ענתתי\הָ/עֲנְּתֹתִֽי\׃ה/ענתתי\ha./'a.ne.to.Tithe/ AnathothiteH9009H6069\H9016HTd+Ngmsa

4 മുപ്പതുപേരിൽ വീരനും മുപ്പതുപേൎക്കു നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവു, യഹസീയേൽ, യോഹാനാൻ, ഗെദേരാത്യനായ യോസാബാദ്,

Original Hebrew

וְ/יִֽשְׁמַֽעְיָ֧הו/ישמעי֧הוְ/יִֽשְׁמַֽעְיָהו/ישמעיהve./yish.ma'.Yahand/ IshmaiahH9002H3460GHC+Npm
הַ/גִּבְעוֹנִ֛יה/גבעונ֛יהַ/גִּבְעוֹנִיה/גבעוניha./giv.'o.Nithe/ GibeoniteH9009H1393HTd+Ngmsa
גִּבּ֥וֹרגב֥ורגִּבּוֹרגבורgi.Bora mighty [man]H1368HNcmsa
בַּ/שְּׁלֹשִׁ֖יםב/שלש֖יםבַּ/שְּׁלֹשִׁיםב/שלשיםba./she.lo.Shimamong the/ thirtyH9003H7970HRd+Ncmpa
וְ/עַל\־ו/על\וְ/עַל\־ו/על\ve./'al-and/ overH9002H5921A\H9014HC+R
הַ/שְּׁלֹשִֽׁים\׃ה/שלשים\הַ/שְּׁלֹשִֽׁים\׃ה/שלשים\ha./she.lo.Shimthe/ thirtyH9009H7970\H9016HTd+Ncmpa

5 എലൂസായി, യെരീമോത്ത്, ബെയല്യാവു, ശെമൎയ്യാവു, ഹരൂഫ്യനായ ശെഫത്യാവു,

6 എല്ക്കാനാ, യിശ്ശീയാവു, അസരേൽ, കോരഹ്യരായ യോവേസെർ, യാശൊബ്യാം;

7 ഗെദോരിൽനിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവു,

8 പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയിൽ ദുൎഗ്ഗത്തിൽ ദാവീദിനോടു ചേൎന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.

9 അവരാരെന്നാൽ: തലവൻ ഏസെർ, രണ്ടാമൻ ഓബദ്യാവു, മൂന്നാമൻ എലീയാബ്,

10 നാലാമൻ മിശ്മന്നാ, അഞ്ചാമൻ യിരെമ്യാവു,

11 ആറാമൻ അത്ഥായി, ഏഴാമൻ എലീയേൽ,

12 എട്ടാമൻ യോഹാനാൻ, ഒമ്പതാമൻ എൽസാബാദ്,

13 പത്താമൻ യിരെമ്യാവു, പതിനൊന്നാമൻ മഖ്ബന്നായി.

14 ഇവർ ഗാദ്യരിൽ പടനായകന്മാർ ആയിരുന്നു; അവരിൽ ചെറിയവൻ നൂറുപേൎക്കും വലിയവൻ ആയിരംപേൎക്കും മതിയായവൻ.

15 അവർ ഒന്നാം മാസത്തിൽ യോൎദ്ദാൻ കവിഞ്ഞൊഴുകുമ്പോൾ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു.

16 ചില ബെന്യാമീന്യരും യെഹൂദ്യരും ദുൎഗ്ഗത്തിൽ ദാവീദിന്റെ അടുക്കൽ വന്നു.

17 ദാവീദ് അവരെ എതിരേറ്റുചെന്നു അവരോടു: നിങ്ങൾ എന്നെ സഹായിപ്പാൻ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കിൽ എന്റെ ഹൃദയം നിങ്ങളോടു ചേൎന്നിരിക്കും; എന്റെ കയ്യിൽ അന്യായം ഒന്നും ഇല്ലാതിരിക്കെ എന്റെ ശത്രുക്കൾക്കു എന്നെ കാണിച്ചു കൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.

18 അപ്പോൾ മുപ്പതുപേരിൽ തലവനായ അമാസായിയുടെമേൽ ആത്മാവു വന്നു: ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ, യിശ്ശായ്പുത്രാ, നിന്റെ പക്ഷക്കാർ തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികൾക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണെക്കുന്നതു എന്നു അവൻ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിന്നു തലവന്മാരാക്കി.

19 ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൌലിന്റെ നേരെ യുദ്ധത്തിന്നു ചെന്നപ്പോൾ മനശ്ശേയരിൽ ചിലരും അവനോടു ചേൎന്നു; അവർ അവൎക്കു തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാർ ആലോചിച്ചിട്ടു: അവൻ നമ്മുടെ തലയുംകൊണ്ടു തന്റെ യജമാനനായ ശൌലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവനെ അയച്ചുകളഞ്ഞു.

20 അങ്ങനെ അവൻ സീക്ലാഗിൽ ചെന്നപ്പോൾ മനശ്ശെയിൽനിന്നു അദ്നാഹ്, യോസാബാദ്, യെദീയയേൽ, മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ മനശ്ശേയ സഹസ്രാധിപന്മാർ അവനോടു ചേൎന്നു.

21 അവർ ഒക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ടു കവൎച്ചക്കൂട്ടത്തിന്റെ നേരെ ദാവീദിനെ സഹായിച്ചു.

22 ദാവീദിനെ സഹായിക്കേണ്ടതിന്നു ദിവസംപ്രതി ആളുകൾ അവന്റെ അടുക്കൽ വന്നു ഒടുവിൽ ദൈവത്തിന്റെ സൈന്യംപോലെ വലിയോരു സൈന്യമായ്തീൎന്നു.

23 യഹോവയുടെ വചനപ്രകാരം ശൌലിന്റെ രാജത്വം ദാവീദിന്നു ആക്കുവാൻ യുദ്ധസന്നദ്ധരായി ഹെബ്രോനിൽ അവന്റെ അടുക്കൽ വന്ന തലവന്മാരുടെ സംഖ്യകളാവിതു:

24 പരിചയും കുന്തവും എടുത്തു യുദ്ധസന്നദ്ധരായ യെഹൂദ്യർ ആറായിരത്തെണ്ണൂറുപേർ.

25 ശിമെയോന്യരിൽ ശൌൎയ്യമുള്ള യുദ്ധവീരന്മാർ എഴായിരത്തൊരുനൂറുപേർ.

26 ലേവ്യരിൽ നാലായിരത്തറുനൂറുപേർ

27 അഹരോന്യരിൽ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തെഴുനൂറുപേർ.

28 പരാക്രമശാലിയായി യൌവനക്കാരനായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാർ.

29 ശൌലിന്റെ സഹോദരന്മാരായ ബെന്യാമീന്യരിൽ മൂവായിരംപേർ; അവരിൽ ഭൂരിപക്ഷം അതുവരെ ശൌൽഗൃഹത്തിന്റെ കാൎയ്യം നോക്കിവന്നിരുന്നു.

30 എഫ്രയീമ്യരിൽ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളിൽ ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തെണ്ണൂറുപേർ.

31 മനശ്ശെയുടെ പാതിഗോത്രത്തിൽ പതിനെണ്ണായിരംപേർ. ദാവീദിനെ രാജാവാക്കുവാൻ ചെല്ലേണ്ടതിന്നു ഇവരെ പേരുപേരായി കുറിച്ചിരുന്നു.

32 യിസ്സാഖാൎയ്യരിൽ യിസ്രായേൽ ഇന്നതു ചെയ്യേണം എന്നു അറിവാൻ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാർ ഇരുനൂറുപേർ; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു.

33 സെബൂലൂനിൽ യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിന്നു പുറപ്പെട്ടവർ അമ്പതിനായിരംപേർ.

34 നഫ്താലിയിൽ നായകന്മാർ ആയിരംപേർ; അവരോടുകൂടെ പരിചയും കുന്തവും എടുത്തവർ മുപ്പത്തേഴായിരംപേർ.

35 ദാന്യരിൽ യുദ്ധസന്നദ്ധർ ഇരുപത്തെണ്ണായിരത്തറുനൂറുപേർ.

36 ആശേരിൽ യുദ്ധസന്നദ്ധരായി പടെക്കു പുറപ്പെട്ടവർ നാല്പതിനായിരംപേർ.

37 യോൎദ്ദാന്നു അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരംപേർ.

38 അണിനിരപ്പാൻ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലായിസ്രായേലിന്നും രാജാവാക്കേണ്ടതിന്നു ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള യിസ്രായേലും എല്ലാം ദാവീദിനെ രാജാവാക്കേണ്ടതിന്നു ഐകമത്യപ്പെട്ടിരുന്നു.

39 അവർ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാൎത്തു; അവരുടെ സഹോദരന്മാർ അവൎക്കു വേണ്ടി വട്ടംകൂട്ടിയിരുന്നു.

40 യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികൾ, യിസ്സാഖാർ, സെബൂലൂൻ, നഫ്താലി എന്നിവർകൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവർകഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.